ഇന്നും ഞാന്‍ ആ വലിയ മതില്‍ കെട്ടിന് മുന്നില്‍ കൂടെ പോകുമ്പോള്‍ ഓര്‍ത്തു പോകുന്നു എന്റെ കലാലയതെയും ആ നനവുള്ള ഓര്‍മകളെയും.. ♥♥


കലാലയം എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യനും വാചാലനാകുന്നു എല്ലാവര്ക്കും പറയാന്‍ ഉള്ളത് ഒന്ന് മാത്രം തങ്ങളുടെ ജീവിതത്തിലെ സുവര്‍ണ നാളുകള്‍ ,ഒരു മയില്‍‌പീലി പോലെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ഓര്‍മ്മകള്‍ ...മായാത്ത ഒരു സുഗന്ധം ഉള്ള ഓര്‍മയായി എന്നും നാം അതിനെ മനസ്സില്‍ സൂക്ഷിക്കുന്നു ....നമ്മള്‍ പേടിയോടെ കടന്നു വന്ന ആദ്യ ദിവസം ഞാന്‍ ഓര്‍ത്തു പോകുന്നു പിന്നെ ഒരു പാട് സൌഹൃദങ്ങള്‍ ഉണ്ടായതും സ്നേഹഭ്ന്ധ്ങ്ങളുടെ വില ഞാന്‍ അറിഞ്ഞതും അവിടെയാണ് കലാലയത്തിലെ ഇടനാഴികള്‍ക്ക് എന്തെന്നിലാത്ത സൌന്ദര്യം തോന്നിയ നാളുകള്‍ ഒരു പാട് നാളത്തെ കഥകള്‍ ആ ഇടനാഴികള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നു ഓരോ തൂണുകള്‍ക്കും കാതുകള്‍ ഉണ്ടായിരുന്നു അവര്‍ എല്ലാം അറിഞ്ഞിരുന്നു നിശബ്ദമായ പ്രണയവും പളുങ്ക് പോലയുള്ള സൌഹൃദവും തമാശകളും പൊട്ടിച്ചിരികളും ആയി നമ്മള്‍ ആഘോഷിച്ച നാളുകള്‍ മുത്തശ്ശി മരത്തിന്റെ കീഴില്‍ നമ്മള്‍ ഒത്തു കൂടിയതും ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമയ്ക്ക് പോയതും എല്ലാം വെറും ഓര്‍മ്മകള്‍ ആയി നിലനില്‍കുന്നു ....ഒരിക്കല്‍ എന്നാന്നെനറിയില്ല ഞാന്‍ അവളെ കണ്ടു മുട്ടുന്നത് കോളേജിന്റെ വരാന്തയില്‍ കൂട്ടം കൂടി നിന്ന ഞങ്ങളുടെ മുന്നില്‍ കൂടി തുംബപൂവിന്റെ നൈര്‍മല്യം ഉള്ള ഒരു പെണ്‍കുട്ടി ഒരു ചെറു പുഞ്ചിരിയോടെ നടന്നു പോയി ..പിന്നീടു കാണുമ്പോള്‍ എനിക്ക് മാത്രം ഒരു പുഞ്ചിരി അവളുടെ ചുണ്ടുകളില്‍ ഞാന്‍ കണ്ടിരുന്നു അവള്‍ എന്നെ പ്രണയിച്ചിരുന്നോ ഞാന്‍ അറിഞ്ഞില്ല ചോദിക്കാന്‍ പറ്റിയില്ല ഇന്ന് അവള്‍ എവിടെയാണ് എന്ന് എനിക്ക് അറിയില്ല പിന്നെ പരീക്ഷ വന്നു അതിന്റെ തിരക്കിനിടയില്‍ എല്ലാം മറന്നു ഓര്‍ക്കാന്‍ ഇഷ്ടം ഇല്ലാത്ത ദിവസോം നമ്മുടെ ജീവിതത്തിലും വന്നു കോളേജിലെ അവസാന ദിവസം പലര്‍ക്കും വേദന മാത്രം നല്‍കിയ ദിവസം കെട്ടിപിടിച്ചു കരഞ്ഞു ഇനിയും കാണാം എന്ന് നമ്മള്‍ പറഞ്ഞു പിരിഞ്ഞ ദിവസം .. ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും നാം ആഗ്രഹിച്ചു പോകുന്നു ആ കലാലയത്തിലെ ഒരു ദിവസത്തിന് വേണ്ടി ....ഇന്നും ഞാന്‍ ആ വലിയ മതില്‍ കെട്ടിന് മുന്നില്‍ കൂടെ പോകുമ്പോള്‍ ഓര്‍ത്തു പോകുന്നു എന്റെ കലാലയതെയും ആ നനവുള്ള ഓര്‍മകളെയും.. ♥♥

Comments